ഗുരുവായൂരപ്പന്റെ ഥാർ അമൽ മുഹമ്മദ് അലിക്ക് തന്നെ മറിച്ചുള്ള പ്രചാരണം തെറ്റ്
ഗുരുവായൂർ : ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച ‘ഥാർ’ ലേലത്തിൽ സ്വന്തമാക്കിയ അമൽ മുഹമ്മദാലിക്ക് തന്നെ. വാഹനം കൈമാറാതെ ദേവസ്വം എന്ന വാർത്തയും പ്രചാരണവും തെറ്റ്.
ഇന്നായിരുന്നു ഗുരുവായൂരപ്പന്റെ ഥാർ ലേലത്തിനു വെച്ചത്. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വില നിശ്ചയിച്ചത്. അമൽ മുഹമ്മദ് അലിക്ക് വേണ്ടി പതിനായിരം രൂപ കൂട്ടി വിളിച്ചതോടെ ഥാർ അദ്ദേഹത്തിന് സ്വന്തമായി.
കഴിഞ്ഞ ദിവസമാണ് മഹിന്ദ്ര കമ്പനി ഗുരുവായൂരപ്പനു കാണിക്കയായി മഹിന്ദ്ര ഥാർ നൽകിയത്. പിന്നീട് ഗുരുവായൂർ ദേവസ്വം ഥാർ ലേലത്തിൽ വെക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇരുപത്തിയഞ്ചു ലക്ഷം രൂപ വരെ വാഹനം ലേലത്തിൽ വിളിച്ചെടുക്കാൻ തയ്യാറായി എത്തിയതായിരുന്നു എറണാകുളം ഇടപ്പിള്ളി സ്വദേശിയായ അമൽ മുഹമ്മദ് അലിക്ക് വേണ്ടി കേച്ചേരി സ്വദേശി സുബാഷ് പണിക്കർ. പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.
40000 രൂപ നിരത ദ്രവ്യം കെട്ടിവെച്ചാണ് സുബാഷ് പണിക്കർ ലേലത്തിൽ പങ്കെടുത്തത്. മറ്റാരും ദേവസ്വം ആവശ്യപ്പെട്ട പണം കെട്ടിവെച്ചിരുന്നില്ല. ഗൾഫിലുള്ള ഇരുപതിയൊന്നുകാരനായ അമലിന് വേണ്ടി പിതാവാണ് സുബാഷ് പണിക്കരെ ലേലത്തിൽ പങ്കെടുപ്പിച്ചത്.
വാഹനത്തിന്റെ ലേലം അവസാനിച്ചതിന് പിന്നാലെ വാഹനം കൈമാറുന്നതിൽ സങ്കീർണതയുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ബി. മോഹൻദാസ് അറിയിച്ചതായുള്ള വാർത്തകളാണ് തെറ്റായ പ്രചരണത്തിന് കാരണമായത്.
ദേവസ്വത്തിന്റെ ഔദ്യോഗിക പത്രകുറിപ്പ് അനുസരിച്ചു ലേലത്തുകക്കു പുറമേ ജി എസ് ടി യും കെട്ടിവെച്ചാൽ ഭരണ സമിതിയുടെ അംഗീകാരത്തോടെ അമലിന് വാഹനം കൈമാറും.
Comments are closed.