mehandi banner desktop

നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി സംസ്‌കൃത അധ്യാപികയായി വീണ്ടും ക്ലാസ് മുറിയിലെത്തി

fairy tale

ഗുരുവായൂര്‍ : വിരമിച്ച് ഒര പതിറ്റാണ്ടിന് ശേഷം നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി സംസ്‌കൃത അധ്യാപികയായി വീണ്ടും ക്ലാസ് മുറിയിലെത്തി. അധ്യാപക ദിനത്തിന്റെ ഭാഗമായാണ് ശാന്തകുമാരി എല്‍.എഫ്. കോളജില്‍ ക്ലാസെടുക്കാനെത്തിയത്. 2002ല്‍ ശ്രീകൃഷ്ണ കോളജില്‍ നി്ന്നു വിരമിച്ച ശേഷം അധ്യാപികയായി പ്രഫ. ശാന്തകുമാരി ക്ലാസ് മുറിയിലേക്ക് ആദ്യമായി എത്തിയത് ഈ അധ്യാപക ദിനത്തിലായിരുന്നു. ഭാസന്റെ 13 നാടകങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു ശാന്തകുമാരിയുടെ ഒരു മണിക്കൂര്‍ നീണ്ട ക്ലാസ്. തന്റെ വിശദീകരണങ്ങള്‍ക്ക് ശേഷം കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനും പ്രഫ. ശാന്തകുമാരി സമയം കണ്ടെത്തി. ഒരു ദിവസം നിങ്ങള്‍ക്ക് ഞാന്‍ ക്ലാസെടുത്തതിനാല്‍ ഇനി നിങ്ങളും എന്റെ വിദ്യാര്‍ഥികളാണെന്നും എല്ലാവര്‍ക്കും നൂറില്‍ നൂറ് മാര്‍ക്ക് ലഭിക്കട്ടെയെന്നും ആശംസിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ട്രീസ ഡൊമിനിക് സ്വാഗതവും സംസ്‌കൃത അധ്യാപകന്‍ ജസ്റ്റിന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.

planet fashion

Comments are closed.