mehandi new

സി.പി.ഐ ലോക്കൽ സമ്മേളനത്തിലെ ചർച്ചകളെ ചൊല്ലി ഗുരുവായൂർ നഗരസഭ കൗൺസിലിൽ വാക്‌പോര്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂർ :  സി.പി.ഐ ലോക്കൽ സമ്മേളനത്തിലെ ചർച്ചകളെ ചൊല്ലി ഗുരുവായൂർ നഗരസഭ കൗൺസിലിൽ വാക്‌പോര് സി.പി.ഐ ഗുരുവായൂർ ലോക്കൽ സമ്മേളനത്തിൽ ഭരണത്തിനെതിരെയും സി.പി.ഐ കൗൺസിലർമാരുടെ ദയനീയ പ്രകടനത്തിനെതിരെയും ഉയർന്ന വിമർശനങ്ങൾ ഉപയോഗിച്ചാണ് യു.ഡി.എഫ് ഭരണപക്ഷത്തെ ആക്രമിച്ചത്. സി.പി.ഐ സമ്മേളനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ പ്രതിപക്ഷം അക്കമിട്ട് നിരത്തി. തുടക്കത്തിൽ നിശബ്ദത പാലിച്ച സി.പി.ഐ അംഗങ്ങൾ ഒടുവിൽ പ്രതിപക്ഷത്തിനെതിരെ രംഗത്തുവരികയും ചെയ്തു. ലോക്കൽ സമ്മേളനത്തിൽ നടന്നുവെന്ന് പറയുന്ന കാര്യങ്ങളെല്ലാം സത്യവിരുദ്ധമാണെന്ന് അഭിലാഷ് വി. ചന്ദ്രൻ പറഞ്ഞു. സമ്മേളനത്തിന്റെ ഔദ്യോഗിക വാർത്താ കുറിപ്പിൽ ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും അഭിലാഷ് പറഞ്ഞു. ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ വാർഷികം സമുചിതമായി ആഘോഷിക്കുവാൻ കൗൺസിൽ തീരുമാനിച്ചു. ബുധനാഴ്ച നടക്കുന്ന ക്ഷേത്ര പ്രവേശന വാർഷികാചരണത്തിൻറെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കും. ക്ഷേത്ര പ്രവേശന സമരത്തിന് നേതൃത്വം നൽകിയ കെ. കേളപ്പനെ തമസ്‌കരിച്ച് എ.കെ.ജിക്ക് മാത്രം സ്ഥാനം നൽകുകയാണ് സി.പി.എമ്മെന്ന് കോൺഗ്രസ് കൗൺസിലർ എ.ടി. ഹംസ ആരോപിച്ചു. കേളപ്പന് ഗുരുവായൂരിൽ സംസ്ഥാന സർക്കാർ സ്മാരകം നിർമ്മിക്കുമെന്ന് 2011ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പ്രഖ്യാപിച്ചത് ഓർമ്മയുണ്ടോയെന്ന് സിപിഎമ്മിലെ കെ.വി. വിവിധ് ചോദിച്ചു. കിഴക്കേ നടയിലെ നഗരസഭ ഗ്രൗണ്ടിൽ കുടിവെള്ളത്തിന്റെ ഒരു പൈപ്പു പോലുമില്ലെന്നത് റഷീദ് കുന്നിക്കൽ ചെയർപേഴ്‌സന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് അടിയന്തരമായി പൈപ്പ് സ്ഥാപിക്കുമെന്ന് ചെയർമാൻ അറിയിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പട്ടികജാതി കുടുംബംങ്ങൾക്കുള്ള ഫ്‌ളാറ്റുകൾ ഈ മാസം 12ന് കൈമാറുമെന്നും ചെയർമാൻ കൗൺസിലിൽ അറിയിച്ചു. നഗരസഭാദ്ധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.