ക്ഷേത്ര ദര്‍ശനത്തിനെത്തിയ വയോധികനെ കാണാനില്ലെന്ന് പരാതി

ഗുരുവായൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ വയോധികനെ കാണാനില്ലെന്ന് പരാതി. പോണ്ടിച്ചേരി അരിയംകുപ്പം സ്വദേശി കാത്തവരായനെയാണ് (62) കാണാനില്ലെന്ന് ബന്ധുക്കള്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഈ മാസം മൂന്നിന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ സംഘത്തിലുണ്ടായിരുന്നതാണ് കാത്തവരായന്‍. പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നാണ് കാണാതായത്. ടെമ്പിള്‍ പൊലീസ് ഫോണ്‍: 0487 2556362.

Comments are closed.