mehandi new

ഗുരുവായൂരില്‍ ആനകള്‍ക്ക് ഇന്ന് മുതല്‍ സുഖചികിത്സ

fairy tale

ഗുരുവായൂര്‍ : ആനത്താവളത്തിലെ ആനകള്‍ക്ക് വര്‍ഷക്കാലത്ത് നല്‍കാറുള്ള സുഖചികിത്സ ഇന്ന് തുടങ്ങും. ആനകള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായാണ് ദേവസ്വം ഒരു മാസത്തെ സുഖചികിത്സ നടത്തുന്നത്. പരിപൂര്‍ണ്ണ വിശ്രമത്തോടൊപ്പം ചിട്ടയായ ഭക്ഷണക്രമവും, തേച്ചു കുളിയുമായാണ് ഇക്കാലത്ത് ആനകളെ പരിപാലിക്കുക.  ഇതിനായി 15 ലക്ഷം രൂപയാണ് ദേവസ്വം നീക്കിവെച്ചിട്ടുള്ളത്. വിദഗ്ദ്ധഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആയ്യൂര്‍വ്വേദ ആലോപതി മരുന്നുകള്‍ ചേര്‍ത്ത ചോറുരുള ഓരോ ആനയുടെയും തൂക്കത്തിനുസരിച്ച് നല്‍കും. ദേവസ്വത്തിലെ 54 ആനകളില്‍ മദപ്പാടിലല്ലാത്ത ആനകള്‍ക്കാണ് ഇത് നല്‍കുക. മദപ്പാടിലുള്ള ആനകളെ നീരില്‍ നിന്നഴിച്ച ശേഷമായിരിക്കും നല്‍കുക. ഉച്ചതിരിഞ്ഞ് മൂന്നിന് ആനത്താവളത്തിന്റെ മുന്‍വശത്ത് ആനകളെ വരിയായി നിറുത്തിയാണ് സുഖ ചികിത്സ നടത്തുന്നത്. 324 കിലോ ച്യവനപ്രാശം, 162 കിലോ വീതം അഷ്ടചൂര്‍ണ്ണം, മിനലറല്‍ മിക്‌സചര്‍, 4860 കിലോ ഉണങ്ങലരി, 1110 കിലോ ചെറുപയര്‍ എന്നിവയാണ് ഇക്കാലയളവിലെ മെനു. ഇവക്കു പുറമെ മുതിര, റാഗി, മഞ്ഞള്‍പ്പൊടി, ഉപ്പ്, വൈറ്റമിന്‍ ടോണിക്കുകള്‍, എന്നിവയും ഉണ്ടായിരിക്കും. ഒരു മാസത്തെ ചികിത്സ കഴിയുന്നതോടെ ആനകള്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ദിക്കുകയും തൂക്കം കൂടുകയും ചെയ്യും.

Royal footwear

Comments are closed.