ഗുരുവായൂർ : കായലിൽ ചാടി മുങ്ങിതാഴ്ന്ന് മരണത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ മമ്മിയൂർ സ്വദേശിയായ ശബരീശന് ഗുരുവായൂർ നഗരസഭയുടെ ആദരം.
നഗരസഭ ആക്ടിംങ് ചെയർമാൻ അഭിലാഷ് വി ചന്ദ്രന്റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ എം രതി, പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ, നഗരസഭ കൗൺസിലർ ഹബീബ് നാറാണത്ത് എന്നിവർ വീട്ടിലെത്തി ശബരീശനെ പൊന്നാടയണിയിച്ച് ഉപഹാരവും നൽകി.