മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം ഗുരുവായൂർ നഗരസഭ ഏറ്റുവാങ്ങി
ഗുരുവായൂർ : ഗുരുവായൂർ നഗരസഭക്ക് ലഭിച്ച 2022-23 വര്‍ഷത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി ഏറ്റുവാങ്ങി. ചെയർമാൻ, വൈസ് ചെയർമാൻ, വികസന-ക്ഷേ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, സെക്രട്ടറി, മുൻ സെക്രട്ടറി എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുമാണ് ട്രോഫി ഏറ്റുവാങ്ങിയത്.
50 ലക്ഷം രൂപയും ട്രാഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നഗരസഭ ഈ മികച്ച നേട്ടം കൈവരിച്ചത്. മാലിന്യ സംസ്കരണ രംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് രാജ്യത്തിന് തന്നെ മാതൃകയാകാൻ ഗുരുവായൂർ നഗരസഭയ്ക്ക് കഴിഞ്ഞു. അതിദാരിദ്ര്യ നിർമ്മാജനം, പദ്ധതി വിഹിത നിർവഹണം, വയോജന – ഭിന്നശേഷി പദ്ധതികൾ, കാർഷിക-വിദ്യാഭാസ പദ്ധതികൾ തുടങ്ങിയ എല്ലാ മേഖലകളിലും നഗരസഭ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിലെത്തിച്ചത്.
നഗരസഭയിലെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെയാണ് അഭിമാന പുരസ്കാരം നഗരസഭയ്ക്ക് കൈവരിക്കാനായതെന്ന് നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.
Comments are closed.