Header

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ പൂക്കളം വിരിഞ്ഞു തുടങ്ങി

GVR Athakkalam 1ഗുരുവായൂര്‍ : അത്തം പിറന്നതോടെ ക്ഷേത്രത്തിന് മുന്നില്‍ പൂക്കളം വിരിഞ്ഞു തുടങ്ങി. ഇനി ഓണം വരെ പത്ത് ദിവസവും ക്ഷേത്രനടയില്‍ വിവിധ വര്‍ണ്ണത്തിലും രൂപത്തിലുമുള്ള പൂക്കളങ്ങള്‍ ഒരുങ്ങും. ഗുരുവായൂരിലെ പൂവ്യാപാരികളാണ് കാലങ്ങളായി അത്തംമുതല്‍ പത്ത് ദിവസം പൂക്കളം തീര്‍ക്കാറ്. ദേവീ ദേവന്മാരുടെ പൂക്കളങ്ങള്‍ക്ക് പുറമെ ഗുരുവായൂപ്പന്റെയും ക്ഷേത്രത്തിന്റെയും മാതൃകയാണ് ഒരുക്കാറ്. രാത്രി ക്ഷേത്ര നട അടച്ചതിന് ശേഷം തുടങ്ങുന്ന പൂക്കളമിടല്‍ പുലര്‍ച്ചെ ക്ഷേത്ര നട തുറക്കുന്നതു വരെ നീളും. ഭീമന്‍ പൂക്കളത്തിന് ചുറ്റു നിലവിളക്കും ചെരാതുകളും കത്തിച്ചു വെക്കും. ദര്‍ശനതിനെത്തുവര്‍ പൂക്കളത്തില്‍ നാണയതുട്ടുകള്‍ കാണിക്കയായി അര്‍പ്പിക്കും. ക്ഷേത്രനടയില്‍ വിവാഹിതരാകുന്നവരും ദര്‍ശനതിനെത്തുന്നവരും പൂക്കളത്തിന്റെയും ക്ഷേത്രത്തിന്റെയും പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാന്‍ മത്സരമാണ്.

thahani steels

Comments are closed.