
ഗുരുവായൂര്‍ : കുടുംബ വഴക്കിനെ തുടര്‍്ന്നു 11 കാരിയായ മകളെ പട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു. പാറേമ്പാടം അകതിയൂര്‍ പാണ്ടിയത്ത് പ്രബീഷ്(35) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍്ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രബീഷ് മറ്റത്തുള്ള ഭാര്യ വീട്ടിലെത്തി മകള്‍ പ്രഥ്യയെ കൊല്ലാനും ആത്മഹത്യക്കും ശ്രമിച്ചത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രബീഷിന്റെ ഭാര്യ ദീപക്കും(30) ഭാര്യ മാതാവ് മറ്റം താമരശേരി പരേതനായ മോഹനന്റെ ഭാര്യ രതിക്കും(50) പൊള്ളലേറ്റിരുന്നു. പ്രബീഷിന്റെ മൃതദേഹം പോസ്റ്റുമോര്ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

Comments are closed.