ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ‘പ്രസ് ഫോറം’ ഓഫീസ് ഉദ്ഘാടനം നാളെ ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടി നിർവഹിക്കും.
നഗരസഭ ഓഫിസിന് സമീപമുള്ള മഞ്ജുളാൽ ഷോപ്പിങ് കോംപ്ലക്സിൻറെ ഒന്നാം നിലയിലാണ് പുതിയ ഓഫീസ്.
ഗുരുവായൂർ ടൌൺ ഹാളിൽ രാവിലെ 10ന് തുടങ്ങുന്ന സമ്മേളനത്തിൽ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൻ വി.എസ്. രേവതി, ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, മുൻ ചെയർപേഴ്സൻ പ്രൊഫ. പി.കെ. ശാന്തകുമാരി, നഗരസഭ വൈസ് ചെയർമാൻ കെ.പി. വിനോദ്, കണ്ടാണശേരി പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രമോദ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. ജ്യോതി ലാബ്സ് സൗത്ത് സോൺ ഇൻചാർജ് എം.പി സിദ്ധാർത്ഥനാണ് മുഖ്യാതിഥി. രാഷ്ട്രീയ – പൊതുരംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.