mehandi new

റോഡുകളുടെ ശോചീയാവസ്ഥ – കോണ്ഗ്രസ് പ്രതിഷേധിച്ചു

fairy tale

ഗുരുവായൂര്‍: വാട്ടര്‍ അതോറിറ്റി തകര്‍ത്ത റോഡുകളുടെ ശോചീയാവസ്ഥക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളും കൗണ്‍സിലര്‍മാരും പി.ഡബ്ലു.ഡി ഓഫിസിലെത്തി പ്രതിഷേധിച്ചു. കലക്ടറും നഗരസഭ ചെയര്‍പേഴ്‌സണും നല്‍കിയ നിര്‍ദേശങ്ങള്‍ളൊന്നും വാട്ടര്‍ അതോറിറ്റി പാലിക്കാത്തതിനാല്‍ തകര്‍ന്നു കിടക്കുന്ന റോഡുകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസുകാര്‍ ചാവക്കാടുള്ള പി.ഡബ്ലു.ഡി ഓഫിസിലെത്തിയത്. വാട്ടര്‍ അതോറിറ്റിയുടെ വീഴ്ചമൂലമാണ് റോഡുകള്‍ തകര്‍ന്ന് കിടക്കുന്നത്. റോഡിന് മധ്യത്തിലുള്ള മാന്‍ ഹോളുകള്‍ പലതും പല ഉയരത്തിലും ചെരിഞ്ഞുമെല്ലാമാണ് നില്‍ക്കുന്നത്. ഇത് ഒരാഴ്ചക്കകം ശരിയാക്കണമെന്ന് വാട്ടര്‍ അതോറിറ്റിയോട് കലക്ടര്‍ നിര്‍ദേശിച്ചിട്ടും അവര്‍ അനുസരിച്ചില്ല. പലയിടത്തും റോഡിനടിയില്‍ പൈപ്പിന് ചോര്‍ച്ചയുണ്ട്. അത് പരിഹരിക്കാതെ റോഡ് ടാര്‍ ചെയ്താല്‍ വീണ്ടും പൊളിക്കേണ്ടി വരും. മഴക്കാലം തുടങ്ങും വരും വരെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടുന്ന കരാറുകാരന്‍ പണികള്‍ അനിശ്ചിതത്വത്തില്‍ നിര്‍ത്തിയതിനാല്‍ മഴയ്ക്ക് മുമ്പായി പി.ഡബ്ലു.ഡിക്ക് ടാറിങ് നടത്താനും കഴിഞ്ഞില്ല. റോഡിന്റെ ശോചനീയാവസ്ഥ പറഞ്ഞാണ് കോണ്‍ഗ്രസ് നേതാക്കള്‍ പി.ഡബ്ലു.ഡി ഓഫിസിലെത്തി  പ്രതിഷേധിച്ചത്. മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍.മണികണ്ഠന്‍, പ്രതിപക്ഷ നേതാവ് ആന്റോ തോമസ്, പി.കെ രാജേഷ് ബാബു, കൗണ്‍സിലര്‍മാരായ എ.ടി ഹംസ, ഷൈലജ ദേവന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  മഴക്കാലമായതിനാല്‍ താത്ക്കാലിക പ്രവൃത്തികള്‍ മാത്രമേ നടത്താനാവൂ എന്ന് സ്ഥലം സന്ദര്‍ശിച്ച അസി.എഞ്ചിനിയര്‍ പി.പി സ്‌മേഷ  അറിയിച്ചു.

Royal footwear

Comments are closed.