mehandi banner desktop
Chavakkad online

കോ ന്യൂസ് ഓഫീസ് സമുച്ചയ ഉദ്ഘാടനവും മെഗാ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ പ്രഖ്യാപനവും 26ന്

Ft

ചാവക്കാട്: ഓൺലൈൻ വാർത്താ രംഗത്ത് 27 വർഷത്തെ പാരമ്പര്യമുള്ള കോ ന്യൂസിന്റെ (ചാവക്കാട് ഓൺലൈൻ) ആധുനിക സജ്ജീകരണങ്ങളോടെയുള്ള പുതിയ ഓഫീസ് സമുച്ചയം പ്രവർത്തന സജ്ജമായി. 2026 സെപ്റ്റംബർ 26 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കേരളം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രമുഖ സാംസ്കാരിക നായകനും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയാകും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള ആദരവും ഉപഹാര സമർപ്പണവും നടക്കും. മാറുന്ന മാധ്യമ സാങ്കേതികവിദ്യകൾ പൂർണ്ണമായി ഉൾക്കൊണ്ടുക്കൊണ്ട്, വാർത്താ ശേഖരണത്തിനും മീഡിയാ പ്രൊഡക്ഷനും അനുയോജ്യമായ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ ഓഫീസ് സമുച്ചയം ഒരുക്കിയിരിക്കുന്നത്. വാർത്തകൾക്ക് പുറമെ പ്രൊഡക്ട് ഷൂട്ട്, പ്രൊഫൈൽ ഷൂട്ട്, പോഡ്കാസ്റ്റിംഗ്, ബ്രോഡ്കാസ്റ്റിംഗ് & ലൈവ് ടെലികാസ്റ്റ്, പരസ്യ ചിത്രീകരണം, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ വിവിധ സേവനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് കോ ന്യൂസ് ഒരുക്കുന്ന ‘മെഗാ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഔദ്യോഗിക പ്രഖ്യാപനവും പ്രചാരണോദ്ഘാടനവും നടക്കും. മാപ്പിളപ്പാട്ടിന്റെ തനത് പാരമ്പര്യത്തെ പുതുതലമുറയുടെ കലാവാസനയുമായി കൂട്ടിയിണക്കി നാളെയുടെ ഗായകപ്രതിഭകളെ കണ്ടെത്തുകയാണ് റിയാലിറ്റി ഷോയിലൂടെ ലക്ഷ്യമിടുന്നത്.ചടങ്ങിൽ സാംസ്കാരിക പ്രവർത്തകർ, പ്രമുഖ കലാകാരന്മാർ, മാധ്യമപ്രവർത്തകർ, സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. പുതിയ ചുവടുവെപ്പിലൂടെ വാർത്താ–മീഡിയാ രംഗത്ത് പുതിയൊരു ചരിത്രം കുറിക്കാനൊരുങ്ങുകയാണ് കോ ന്യൂസ് എന്ന് സംഘാടകർ അറിയിച്ചു.ചീഫ് എഡിറ്റർ എം വി ഷക്കീൽ, മാപ്പിളള പാട്ട് റിയാലിറ്റി ഷോ കോഡിനേറ്റർ മുഹ്സിൻ തളിക്കുളം, ബ്രോഡ് കാസ്റ്റ് ഹെഡ് ടി എം അബ്ദുൽ സലീം, പ്രോഗ്രാം കോർഡിനേറ്റർ ദിയ നസൽ, വിശ്വൽ എഡിറ്റർ പി കെ ഷബീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Jan oushadi

Comments are closed.