ഗുരുവായൂർ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സിഐടിയു പത്താമത് സ്ഥാപകദിനം ആചരിച്ചു

ഗുരുവായൂർ: ഗുരുവായൂർ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സിഐടിയു പത്താമത് സ്ഥാപകദിനം ഗുരുവായൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
പന്തായി ക്ഷേത്രത്തിന് സമീപം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇഖ്ബാൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് എസ് സോമൻ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി ജി കണ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം അജിത് ഗുരുവായൂർ, സൗമ്യ , ഡിസി മെമ്പർ രഘു, അനീഷ്, സരള, പ്രസാദ്, അനിത ബാബു എന്നിവർ സംസാരിച്ചു.

Comments are closed.