ക്ഷേത്രമതില്‍കെട്ടിന് പുറത്ത് നിന്ന് വഴിപാട് ടിക്കറ്റും പ്രസാദവും നാളെ മുതല്‍
ഗുരുവായൂര്‍ : ക്ഷേത്രമതില്‍കെട്ടിന് പുറത്ത് നിന്ന് വഴിപാട് ടിക്കറ്റും പ്രസാദം വാങ്ങാനും കഴിയുന്ന സംവിധാനം വൈശാഖ മാസാരംഭ ദിവസമായ നാളെ മുതല്‍ നിലവില്‍ വരും. ഇതിനായി ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് നടകളില്‍ കൗണ്ടറുകളുണ്ടാകും. നിലവില്‍ ക്ഷേത്രത്തിനകത്ത് ഊട്ടുപുരയുടെ താഴത്തെ നിലയിലാണ് വഴിപാട് കൗണ്ടറുകളുള്ളത്. ക്ഷേത്രത്തിനകത്തെ തിരക്ക് കുറക്കാന്‍ വഴിപാട് കൗണ്ടറുകള്‍ പുറത്തേക്ക് മാറ്റണമെന്ന് കാലങ്ങളായി ഭക്തര്‍ ആവശ്യപ്പെട്ടിരുന്നതാണ്. ക്ഷേത്രത്തിനകത്തും വഴിപാടാക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും.
Comments are closed.