അര നൂറ്റാണ്ടിന്റെ സൗഹൃദം – ഓർമ്മക്കൂടൊരുക്കി അവർ ഒത്തുകൂടി

ചാവക്കാട്: ഗ്ലോബൽ അലൂമിനി ഓഫ് ജി. എച്ച്. എസ്. എസ് മണത്തലയുടെ പ്ലേറ്റ്ഫോമിൽ നിന്നും രൂപംകൊണ്ട ഓർമ്മക്കൂടി ലെ അംഗങ്ങൾ ചാവക്കാട് മർച്ചൻറ് അസോസിയേഷൻ ഹാളിൽ ഒത്തു ചേർന്നു. മണത്തല സ്കൂളിൽ നിന്ന് 76 -77ൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയാണ് ഓർമ്മക്കൂട്. ഗ്ലോബൽ അലൂമിനി അഡ്മിൻ കെ. വി. അബ്ദുൽ അസീസ് യോഗം ഉദ്ഘാടനം ചെയ്തു, എം. എ. മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ചു.

കെ. എ. അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു. ഗ്ലോബൽ അലൂമിനി അഡ്മിൻ സന്ധ്യ ടീച്ചർ, കൂട്ടായ്മ അംഗങ്ങളായ ഇ. ആർ. സോമൻ, ബഷീർ (ഷിഫ മെഡിക്കൽ), ഫാത്തിമ്മ മാമുണ്ണി എന്നിവർ സംസാരിച്ചു. എം. വി. അഷറഫ് നന്ദി പറഞ്ഞു. തുടർന്ന് കലാപരിപാടികൾക്ക് അരങ്ങേറി.

Comments are closed.