ചാവക്കാട് : അരക്കോടിയോളം രൂപയുടെ അഴിമതി അരോപണത്തിന് വിധേയരായ ഒരുമനയൂര്‍ കോ.ഓ. ബാങ്ക് ഭരണസമിതി പിരച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സിപിഐ ഒരുമനയൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. മുത്തമ്മാവ് സെന്ററില്‍ നടന്ന ധര്‍ണ്ണ സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ഇ കെ ജോസ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചാ. പ്രസിഡണ്ട് ഫിലോമിന ടീച്ചര്‍, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ പൂവന്തറ മനോജ്, കെ വി കബീര്‍, കെ എ രാജന്‍ എന്നിവര്‍ സംസാരിച്ചു.