ചാവക്കാട് : ചാവക്കാട് പോലീസ് സ്റ്റേഷനിലെത്തിയ ഹമ്മര്‍ പോലീസുകാരുടെ ഹരമായി‍. ഗള്‍ഫ് രാഷ്ട്രങ്ങളിലെ പോലീസിന്റെ ഇഷ്ടവാഹനം കണ്‍മുന്നില്‍ എത്തിയതോടെ എസ് ഐ എം കെ രമേഷും, സി ഐ കെ ജി സുരേഷും ചാവക്കാട് നഗരത്തില്‍ ഹമ്മറുമായി ഇറങ്ങി. അല്‍പസമയംകൊണ്ടു പോലീസ് സ്റ്റേഷനിലെ താരമായ ഹമ്മറിനോടൊപ്പം ഫോട്ടോ എടുക്കാനും സെല്‍ഫി എടുക്കാനും സ്റ്റേഷനില്‍ തിരക്കായിരുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് വെളിയംകോട്‌ സ്വദേശി കാളിയെരകത്ത് സക്കീര്‍ ദുബായില്‍ നിന്നും കൊണ്ടുവന്ന ഹമ്മറുമായി ചാവക്കാട് സ്റ്റേഷനില്‍ എത്തിയത്. സി ഐ സുരേഷിന്റെ അടുത്ത് സൌഹൃദ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദേഹം.