mehandi new

ഹാപ്പി കേരളം പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ ഗണപതി സ്തുതിയോടെ ആരംഭം – ശാസ്ത്രീയ സ്വാഗത നൃത്ത ശില്പമെന്ന് നഗരസഭ ചെയർപേഴ്സൻ

fairy tale

ചാവക്കാട് : ഹാപ്പി കേരളം പദ്ധതിയുടെ ചാവക്കാട് നഗരസഭ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സ്വാഗത സംഗീത നൃത്തശില്പം വിവാദത്തിൽ. ചടങ്ങ് ആരംഭിച്ചത് ഗണപതി സ്തുതിയോടെ എന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത ദുരുദ്ദേശപരമെന്ന് നഗരസഭ ചെയർപേഴ്സൻ വാർത്താ കുറിപ്പിൽ പറഞ്ഞു. ശാസ്ത്രീയ സ്വാഗത സംഗീത നൃത്ത ശിൽപ്പമാണ് അവതരിപ്പിച്ചത്.  സംഗീതത്തിലും നൃത്തത്തിലും വർഗീയത കാണുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ചാവക്കാട് നഗരസഭ ചെയപേഴ്സൻ ഷീജ പ്രശാന്ത് പറഞ്ഞു. 

planet fashion

ചാവക്കാട് തെക്കഞ്ചേരി പ്രചര ഓഡിറ്റോറിയത്തിൽ നടന്ന ‘സ്നേഹാങ്കണം ഹാപ്പി ഫെസ്റ്റ് ചാവക്കാട്’ എന്ന പേരിൽ സംഘടിപ്പിച്ച ഹാപ്പി കേരള പദ്ധതി ഉദ്‌ഘാടന ചടങ്ങ് ഗണപതിയെ സ്തുതിക്കുന്ന നൃത്തശില്പത്തോടെയായിരുന്നു ആരംഭിച്ചത്.

Macare 25 mar

Comments are closed.