mehandi banner desktop
Chavakkad online

ഹാപ്പി കേരളം പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി

Ft

ചാവക്കാട് : ഹാപ്പി കേരളം പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. എൻ കെ അക്ബർ എം എൽ എ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കുടുംബശ്രീ പ്രോഗ്രാം മാനേജർ ​യു മോനിഷ പദ്ധതി വിശദീകരണം നടത്തി. 

Jan oushadi

കുടുംബങ്ങളെ സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി, ഓരോ വാർഡിലും 15 മുതൽ 20 വരെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി ‘ഇടം’ കൂട്ടായ്മകൾ രൂപീകരിക്കും. വ്യക്തികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം, സൗഹൃദപരമായ കുടുംബാന്തരീക്ഷം, സാമ്പത്തിക കാര്യക്ഷമത, ജനാധിപത്യ മൂല്യങ്ങൾ എന്നിവയെക്കുറിച്ച് ഈ കൂട്ടായ്മകളിൽ ചർച്ചകൾ നടത്തും. കുടുംബശ്രീ അംഗങ്ങൾക്കൊപ്പം മറ്റ് കുടുംബങ്ങളെയും പദ്ധതിയിൽ പങ്കാളികളാക്കുന്നു എന്നതാണ് ഇതിന്റെ ഒരു പ്രധാന സവിശേഷത. തൃശൂർ ജില്ലയിൽ ആദ്യമായി ഈ പദ്ധതി നടപ്പാക്കുന്ന സി.ഡി.എസ്. ആണ് ചാവക്കാട് നഗരസഭ. ‘സ്നേഹാങ്കണം ഹാപ്പി ഫെസ്റ്റ് ചാവക്കാട്’ എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ വി അൻവർ, ബുഷറ ലത്തീഫ്, പ്രസന്ന രണദിവേ, ഷാഹിന സലീം, ചാവക്കാട്   കുടുംബശ്രീ ചെയർപേഴ്സൻ ജീന രാജീവ്, വൈസ് ചെയർപേഴ്സൻ സാജിത സലാം എന്നിവർ സംസാരിച്ചു.  ഗണപതിയെ സ്തുതിക്കുന്ന സ്വാഗത നൃത്ത ശില്പത്തോടെയായിരുന്നു സ്നേഹാങ്കണം ഹാപ്പി ഫെസ്റ്റ് ചാവക്കാട് ആരംഭിച്ചത്.

Comments are closed.