ഗുരുവായൂര്‍ : ചാവക്കാട് ഗവമെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എന്‍.എസ്.എസ് ക്യാമ്പിന്റെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികളെകൊണ്ട് മണിക്കൂറുകളോളം ബാനര്‍ ഉയര്‍ത്തിപിടിപ്പിച്ച സംഭവം വിവാദമാകുന്നു. മൂ് ദിവസം നീണ്ട് നില്‍ക്കുന്ന നാഷ്ണല്‍ സര്‍വ്വീസ് സ്‌കീമിന്റെ വെള്ളിയാഴ്ച നടന്ന ഉദ്ഘാടന പരിപാടിയിലാണ് വേദിയിലിരിക്കുന്നവര്‍ക്ക് പുറകില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പരിപാടി അവസാനിക്കുന്നത് വരെ ബാനര്‍ ഉയര്‍ത്തിപിടിച്ച് നിന്നത്. ചുമരില്‍ ആണിയടിച്ചോ കെട്ടിയിടുകയോ വേണ്ടതിന് പകരമാണ് കുട്ടികളെകൊണ്ട് ബാനര്‍ ഉയര്‍ത്തിപിടിപ്പിച്ചത്. സംഭവത്തില്‍ കുറ്റക്കാരയാവര്‍ക്കെതിരെ നടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് യൂത്ത് കോഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റി ബാലവകാശ കമ്മീഷന് പരാതി നല്‍കി. ഗുരുവായൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.ഷിബു, ജനറല്‍സെക്രട്ടറി റഷിലാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയിട്ടുള്ളത്.
സംഭവത്തില്‍ കുറ്റക്കാരയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവവത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്‍ അനീഷ് അദ്ധ്യക്ഷത വഹിച്ചു.