Header

പ്രൊഫ പി.കെ.ശാന്തകുമാരിയെ വഴിയില്‍ തടയാന്‍ യൂത്ത് കോഗ്രസ്സ് തീരുമാനം

ഗുരുവായൂര്‍ : വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും മാലിന്യമെടുക്കില്ലെന്ന തീരുമാനം പുന:പരിശോധിച്ചില്ലെങ്കില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരിയെ വഴിയില്‍ തടയാന്‍ യൂത്ത് കോഗ്രസ്സ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. വീടുകളിലെ മാലിന്യം എടുക്കില്ലെന്നു പറയുന്ന നഗരസഭ നഗരത്തിലെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, കല്യാണ മണ്ഡപങ്ങള്‍ എിവിടങ്ങളില്‍ നിന്നുള്ള മാലിന്യ ശേഖരണം കൂടി നിറുത്താന്‍ ആര്‍ജ്ജവം കാണിക്കണമെന്നും യൂത്ത് കോഗ്രസ്സ് ആവശ്യപ്പെട്ടു. നിയോജ മണ്ഡലം വൈസ് പ്രസിഡന്റ് എച്ച്.എം നൗഫല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിഖില്‍ ജി കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

Comments are closed.