mehandi new

കൊയ്ത്ത് യന്ത്രം പാടത്തിറക്കാനാകുന്നില്ല : കര്‍ഷകര്‍ ദുരിതത്തില്‍

fairy tale

പുന്നയൂര്‍ക്കുളം : പാടശേഖരത്തില്‍ മഴവെള്ളമത്തെിയതോടെ കൊയ്ത്ത് യന്ത്രം പാടത്തിറക്കാനാകുന്നില്ല. പരൂര്‍ കോള്‍പടവില്‍ ബാക്കിയുള്ള 75ഏക്കറോളം നെല്ല് കൊയ്തെടുക്കാനാവാതെ കര്‍ഷകര്‍ ദുരിതത്തില്‍. കരാറനുസരിച്ച് സപൈ്ളക്കോ നെല്ല് സംഭരിക്കുന്നത് ഈ മാസം 28വരെയാണ്.
പരൂര്‍ കോള്‍പടവില്‍ ഇത്തവണ കൃഷിയിറക്കിയ 800 ഏക്കറിലെ 75 ഏക്കറോളം പാടത്തെ നെല്ലാണ് കൊയ്യാന്‍ ബാക്കിയുള്ളത്. മഴ വന്നതോടെ കൊയ്ത്ത് യന്ത്രം പാടത്തിറക്കാനാവാത്ത അവസ്ഥയിലാണ്. പാടത്ത് വെള്ളം നിറഞ്ഞുണ്ടായ ചെളിക്കെട്ടില്‍ കൊയ്ത്ത് യന്ത്രമിറക്കായില്‍ മുന്നോട്ടെടുക്കാനാവാതെ താഴ്ന്നു പോകുന്നതിനാലാണ് യന്ത്രത്തിന്‍്റെ ഓപ്പറേറ്റര്‍ കൊയ്ത്തിനിറങ്ങാന്‍ മടിക്കുന്നത്. കര്‍ഷകരില്‍ പലരും നേരത്തെ കൊയ്തവകയിലെ തുക മുഴുവന്‍ നല്‍കിയിട്ടില്ല. ബാക്കിയുള്ളതും കൊയ്താലെ പണം മുഴുവനും നല്‍കൂവെന്ന കര്‍ഷകരുടെ ഭീഷണിയും കരച്ചിലും കണ്ട് യന്ത്രം പാടത്തിറക്കുന്നവര്‍ക്കാണ് ചെളിയില്‍ താഴ്ന്ന് പിന്നെ കരകയറാനാവാത്ത അവസ്ഥയുണ്ടാകുന്നത്.
എങ്ങനെയെങ്കിലും പാടത്തത്തെി കൊയ്താല്‍ തന്നെ നെല്ലുമായി റോഡ് വക്കിലെ വാഹനങ്ങളിലത്തെിക്കാനും കൊയ്ത്ത് യന്ത്രം തന്നെ വേണം. നേരത്തെ പാടത്ത് കൊയ്തെടുത്ത നെല്ല് യന്ത്രത്തിനടുത്തപോയി ട്രാക്റ്ററുകളിലാണ് കയറ്റിയിരുന്നത്. മഴ വീണതോടെ ട്രാക്റ്ററുകള്‍ക്കുള്ള പാടത്തിറങ്ങാനാവാത്ത സ്ഥിതിയായി. പരൂര്‍ കോള്‍ പടവിലെ ചുള്ളിക്കാരന്‍ കുന്ന്, ഉപ്പുങ്ങല്‍, ചമ്മന്നൂര്‍, പരൂര്‍, കല്‍വെട്ട് കോള്‍ തുടങ്ങിയ ഭാഗങ്ങളിലാണ് ഇനിയും കൊയ്യാനുള്ളത്. പടവ് കമ്മിറ്റി സെക്രട്ടറി ഷക്കീര്‍ കുമ്മിത്തറ, ഭാരവാഹി എ.ത്സി അബ്ദുല്‍ ജബാര്‍, അശോകന്‍ നാലാപ്പാട്ട്, സാഗര്‍, അബൂതാഹിര്‍, പണ്ടാരപറമ്പില്‍ മോഹനന്‍ എന്നിവരുള്‍പ്പടെ 15ഓളം പേരുടെ നേതൃത്വത്തില്‍ കൃഷിയറക്കിയ പാടങ്ങളാണിവ. ഇത്തവണയും നെല്ല് സംഭരിക്കുന്നത് സപൈ്ളക്കോയാണ്. നെല്ല് സംഭരിക്കാന്‍ കര്‍ഷകരുമായുള്ള ഇവരുടെ കരാര്‍ അവസനിക്കുന്നത് അടുത്ത ശനിയാഴ്ച്ചയാണ്. അതിനുള്ളില്‍ നെല്ല് മുഴുവന്‍ കൊയ്തെടുക്കാനായില്ലെങ്കില്‍ പിന്നീട് കിട്ടിയവിലക്ക് സ്വകാര്യ മില്ലൂകാര്‍ക്ക് നല്‍കേണ്ടി വരുമെന്ന ആശങ്കയിലാണ് കര്‍്ഷകര്‍. രാവിലെ പാടത്തിറങ്ങുന്ന കര്‍ഷകര്‍ രാത്രി പത്തുവരേയും പണിയെടുക്കുകയാണ്. കൊയ്തെടുത്ത നെല്ല് ഉണക്കാനും ഇവര്‍ പ്രയാസം നേരിടുകയാണ്.

Comments are closed.