mehandi new

നഗരത്തിലെ 11 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

fairy tale

ചാവക്കാട്: നഗരസഭ ആരോഗ്യവിഭാഗം ഓണത്തോടനുബന്ധിച്ച് നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ 11 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. നഗരസഭ പരിധിയിലെ 16 ഹോട്ടലുകളിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച പരിശോധന നടത്തിയത്. പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.പി.ബഷീര്‍, മസൂര്‍ കാരാട്ട് ചാലില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മനോജ്കുമാര്‍ സി.യു, കെ.ബി കൈലാസ്‌നാഥ്, പി.കെ.ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Haji’s pharma

Comments are closed.