mehandi new

സൗജന്യ ഹൃദ്രോഗ ചികിത്സാ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ബാല ചികിത്സാ രംഗത്തെ സർക്കാർ സംവിധാനമായ (DEIC) ഡിസ്ട്രിക്ട് ഇന്റർവെൻഷൻ സെന്ററും ചാവക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്രയ മെഡി എയിഡ് ചാരിറ്റബിൾ ട്രസ്റ്റും സഹകരിച്ചു കൊണ്ട് ഹൃദയ സംബന്ധമായ തകരാറുകളുള്ള 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ചാവക്കാട് എം ആർ ആർ എം സ്‌കൂളിൽ വെച്ച് സൗജന്യ ഹൃദ്രോഗ ചികിത്സാ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
ടി. എൻ. പ്രതാപൻ എം പി ഉദ്ഘാടനം നിർവഹിച്ചു.
ആശ്രയ വൈസ് ചെയർമാൻ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ. കെ. അക്ബർ, ചാവക്കാട് താലൂക് ആശുപത്രി ഹെല്ത്ത് ഇൻസ്‌പെക്ടർ സി. വി. അജയ്കുമാർ, ചാവക്കാട് കൾച്ചറൽ സെന്റർ സെക്രട്ടറി എം. കെ. അസ്‌ലം എന്നിവർ ആശംസ അറിയിച്ചു.
ഡി. ഇ. ഐ. സി മാനേജർ നീന, ചാവക്കാട് ആശുപത്രി പീഡിയാട്രിഷൻ ഡോ. ബാലഗോപാലൻ എന്നിവർ ബോധവത്കരണ ക്ലാസുകൾ നടത്തി.
പ്രോഗ്രാം കൺവീനർ ആർ. കെ. സമീർ സ്വാഗതവും, ആശ്രയ ജനറൽ സെക്രട്ടറി വി. വി. യുസുഫ് നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.