mehandi new

കാണക്കോട്ട് സ്കൂളിലെ ഹെവൻസ് പാർക് തുറന്നു 114-ാം വാർഷികം ആഘോഷിച്ചു

fairy tale

മണത്തല :  കാണക്കോട്ട് സ്കൂളിൻറെ 114-ാം  വാർഷികവും 25 വർഷത്തെ സുസ്ത്യാർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന രഞ്ജിനി ടീച്ചർക്ക് യാത്രയപ്പും പൂർവ്വ വിദ്യാർത്ഥ്യ സംഘടന നിർമ്മിച്ച ഹെവൻ പാർക്കിൻ്റെ ഉദ്ഘാടനവും നടന്നു.

planet fashion

സ്കൂൾ വാഷികവും യാത്രയപ്പ് സമ്മേളനം  എം.  എൽ എ  എൻ കെ. അക്കർബർ ഉദ്ഘാടനം നിർവഹിച്ചു. പൂർവ്വവിദ്യാർത്ഥ്യ സംഘടനാ നിർമ്മിച്ചു നൽകിയ പാർക്കിൻ്റെ  ഉദ്ഘാടനം തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ എ എസ് നിർവഹിച്ചു. ചാവക്കാട് നഗരസഭാ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് അദ്ധ്യക്ഷത വഹിച്ചു.

പി ടി എ പ്രസിഡൻ്റ് കെ എച്ച് സലാം,  ബീന കെ. എസ്, സതീരത്നം ടീച്ചർ, പ്രസന്ന രണദിവെ, സ്മിതി മനോജ്, ശ്രീജി സുഭാഷ്, വിദ്യഭ്യാസ ഉപജില്ലാ ഓഫീസർ രവീന്ദ്രൻ കെ. ആർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഷൈജു മാസ്റ്റർ,  വാസന്തി ടീച്ചർ, എ.എ. മഹേന്ദ്രൻ, കെ. എസ്. അനിൽകുമാർ,  രഞ്ജിനി ടീച്ചർ എന്നിവർ സംബന്ധിച്ചു. ഹിമ സി ആർ നന്ദി പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി.

Ma care dec ad

Comments are closed.