കനത്ത മഴയിലും കുടിവെള്ളക്ഷാമം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: നഗരസഭയിലെ തീരദേശ മേഖലയായ ഒന്ന്, മുപ്പത്തിരണ്ട് വാര്‍ഡുകളിലെ നൂറോളം വീടുകളിൽ കുടിവെള്ള ക്ഷാമം. ചളിയും ഉപ്പുരസവും കലര്‍ന്ന് കുടിവെള്ളം ഉപയോഗശൂന്യമായതാണ് തീരദേശ നിവാസികളെ ദുരിതത്തിലാക്കിയത്. പുത്തൻകടപ്പുറം യുവജന കലാ-കായിക സാംസകാരിക വേദിയുടെ നേതൃത്വത്തിൽ പ്രവാസിയായ മണത്തല പണിക്കവീട്ടിൽ മുത്തലിബ്ന്‍റെ സഹായത്തോടെ ദുരിത മേഖലയില്‍ കുടിവെള്ളം വിതരണം ചെയ്തു. സി പി എം ലോക്കൽ കമ്മിറ്റിയംഗം ടി.എം ഹനീഫ ഉൽഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ എച്ച് ഷാഹു, യുവജന വേദി അംഗങ്ങളായ സി നൗഷാദ്, മേത്തി റസാക്ക്, എ സി സറൂക്ക്, ടി എം ഇഖ്ബാൽ, പി എൻ ഫായിസ്, കെ കാസിം, നിമിൽ, മജീദ്, സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.