ചാവക്കാട്: ഇരട്ടപ്പുഴയില്‍ മുള്ളന്‍പന്നിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി. മൊഹ്‌യുദ്ദീന്‍ പള്ളിത്താഴം തെരുവത്ത് മനാഫിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് വെള്ളിയാഴ്ച രാവിലെ മുള്ളന്‍പിയെ കണ്ടെത്തിയത്. രാവിലെ കിണറ്റില്‍ നിന്നു ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് മുള്ളന്‍പന്നിയെ കണ്ടത്. തുടര്‍ന്ന് പരിസരവാസികളുടെ സഹായത്തോടെ ഇതിനെ കിണറ്റില്‍ നിന്നും ജീവനോടെ പുറത്തെടുത്തു. ഓടിപ്പോകാതിരിക്കാന്‍ തേങ്ങാകുട്ട വെച്ച് മുള്ളന്‍പന്നിയെ മൂടിവെച്ചു. ഉച്ചയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മുള്ളന്‍പന്നിയെ കൊണ്ടുപോയി.