ചാവക്കാട്: നഗരസഭ ഭരണസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തിന വികസന പദ്ധതികള്‍ നടപ്പാക്കുമെന്നു ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ പത്രസമ്മേളനത്തില്‍
അറിയിച്ചു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 30 വരെയാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനം നടക്കുന്നത്. 18ന് രാവിലെ 10ന് ചാവക്കാട് താലൂക്ക്
ആസ്പത്രിയില്‍ നടക്കു ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ നിര്‍വ്വഹിക്കുതോടെ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. നഗരസഭയുടെ
അഭിമാന പദ്ധതികളിലൊന്നായ മുട്ടില്‍ പാടശേഖരത്തിലെ നെല്‍കൃഷിയുടെ നടീല്‍ ഉത്സവം ഡിസംബര്‍ ഒന്നിന് നടക്കും. നഗരസഭ ബീച്ച് മത്സ്യമാര്‍ക്കറ്റ് ഡിസംബര്‍ അവസാനവാരത്തോടെ
തുറന്നുകൊടുക്കുന്നതാണ് മറ്റൊരു പ്രധാന പദ്ധതി. ചന്തമുള്ള ചാവക്കാട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന വിപുലമായ ശുചിത്വ ബോധവത്ക്കരണ യജ്ഞത്തിന് നവംബര്‍ 21ന് തുടക്കമാവും.
ചാവക്കാട് സെന്ററില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ശുചിത്വമിഷന്‍ ഡയറക്ടര്‍ ഡോ.കെ വാസുകി നിര്‍വ്വഹിക്കും. ഇതിന്റെ ഭാഗമായി വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങള്‍
എന്നിവ ശേഖരിക്കും. നഗരസഭയിലും വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഇതിന്റെ ആദ്യപടിയായി ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും.
ഡിസംബര്‍ മൂന്നിന് നഗരസഭ 15-ാം വാര്‍ഡിലെ 122-ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം സി.എന്‍ ജയദേവന്‍ എം.പി നിര്‍വ്വഹിക്കും. നഗരസഭയുടെ കീഴിലുള്ള തിരുവത്ര
വായനശാലയും പുത്തന്‍കടപ്പുറത്ത് മത്സ്യവകുപ്പ് കൈമാറി തന്ന ലൈബ്രറി കെട്ടിടവും നവംബര്‍ മൂന്നാം വാരത്തില്‍ തുറന്നുകൊടുക്കും. ഷീ പാഡ് സംസ്‌ക്കരിക്കുതിനുള്ള ഇന്‍സിനറേറ്ററിന്റെ
ഉദ്ഘാടനം ഡിസംബര്‍ 15ന് മണത്തല ഗവ ഹൈസ്‌ക്കൂളില്‍ ഉദ്ഘാടനം ചെയ്യും. നഗരസഭയിലെ എല്ലാ സ്‌ക്കൂളുകളിലേയും വിദ്യാര്‍ത്ഥിനികള്‍ക്ക് ഷീ പാഡ് സൗജന്യമായി നല്‍കാനും
തീരുമാനമുണ്ട്. നഗരസഭയിലെ ഹൈസ്‌ക്കൂളുകളില്‍ പഠിക്കുന്ന എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍, ഫര്‍ണീച്ചര്‍ വിതരണം, ഗുഡ് അഗ്രികള്‍ച്ചറല്‍ പ്രാക്ടീസ് പദ്ധതി പ്രകാരം കാര്‍ഷിക
സര്‍വ്വകലാശാലയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് കൃഷിമുറ പരിശീലനം എന്നിവയാണ് മറ്റു പദ്ധതികള്‍. സാന്ത്വന പരിചരണ പരിപാടി വിപുലമാക്കുന്നതിനായി തിരഞ്ഞെടുത്ത സ്‌ക്കൂളുകളില്‍
നി് 100 എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നവംബര്‍ 12ന് താലൂക്ക് ആസ്പത്രിയില്‍ പരിശീലനം നല്‍കി.
നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ കെ.എച്ച് സലാം, എ.സി ആനന്ദന്‍, സഫൂറ ബക്കര്‍, എം ബി രാജലക്ഷ്മി, എ.എ മഹേന്ദ്രന്‍
തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.