Header

റോഡരികില്‍ മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍ : കണ്ടാണശേരിയില്‍ റോഡരികില്‍ മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനടുത്താണ് പൂര്‍ണ്ണവളര്‍ച്ചയെത്തിയ
മുള്ളന്‍പന്നിയെ ഇന്നലെ രാവിലെ ചത്തനിലയില്‍ കണ്ടെത്തിയത്. റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെ വാഹനമിടിച്ചതാണെന്നു കരുതുന്നു. വഴിയാത്രക്കാര്‍ വിവരം
അറിയിച്ചതനുസരിച്ച് ഗുരുവായൂര്‍ പോലീസും എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലതെത്തി. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ ഭാസി ബാഹുലേയന്‍റെ നേതൃത്വത്തില്‍
നടപടികള്‍ പൂര്‍ത്തിയാക്കി ജഡം കൊണ്ടു പോയി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ജഡം സംസ്‌കരിക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Comments are closed.