mehandi new

മകളെ തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

fairy tale

ഗുരുവായൂര്‍ : കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ വീട്ടിലെത്തിയ യുവാവ് 11കാരിയായ മകളെ തീകൊളുത്തി കൊലപ്പെടുത്താനും ആത്മഹത്യക്കും ശ്രമിച്ചു.
രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഭാര്യക്കും ഭാര്യമാതാവിനും പൊള്ളലേറ്റു. മറ്റം ചെട്ടിയാംകുളത്ത് വ്യാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. പാറേമ്പാടം അകതിയൂര്‍
പാണ്ടിയത്ത് പ്രബീഷ്(35) ആണ് മകള്‍ പ്രത്യയെ തീകൊളുത്തിയശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. മകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഭാര്യ
ദീപക്കും(30) അമ്മ താമരശേരി പരേതനായ മോഹനന്‍റെ ഭാര്യ രതിക്കും(50) പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ പ്രബീഷ് തൃശൂര്‍ മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
മറ്റു മൂന്നു പേരെയും തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 12 വര്‍ഷം മുന്‍പാണ് പ്രബീഷിന്‍റെയും ദീപയുടെയും വിവാഹം കഴിഞ്ഞത്.
നാലുവര്‍ഷത്തോളമായി ഇരുവരും അകന്നാണ് കഴിയുത്. വിവാഹ മോചനത്തിന് തൃശൂര്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. മകളെ തനിക്ക് വിട്ടു
നല്‍കണമൊവശ്യപ്പെട്ട് പ്രബീഷ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസ്സില്‍ അച്ചനോടൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് മകള്‍ അറിയിച്ചതിനെ തുടര്‍ന്ന്
സംരക്ഷണ ചുമതല അമ്മ ദീപക്ക് നല്‍കാന്‍ കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. വിധികേട്ട ശേഷം രാത്രി ഏഴരയോടെ കാനില്‍ ഡീസലുമായി പ്രബീഷ് ഭാര്യ
വീട്ടിലെത്തി. വീടിന്‍റെ മുന്‍വശത്ത് ഇരുന്നു പഠിക്കുകയായിരുന്ന മകളെ വാരിപ്പുണര്‍ന്നു ഇരുവരുടെയും ദേഹത്ത് ഡീസലൊഴിച്ചു. ഇത് കണ്ട് രതിയെത്തി കുട്ടിയെ
ബലംപ്രയോഗിച്ച് വാങ്ങിക്കുവാനുള്ള ശ്രമത്തിനിടെ പ്രബീഷ് തീകൊളുത്തുകയായിരുന്നു. നിലിവിളികേട്ട് ഓടിയെത്തി അമ്മയെയും മകളെയും രക്ഷപ്പെടുത്താനുള്ള
ശ്രമത്തിനിടെ ദീപക്കും പൊള്ളലേല്‍ക്കുകയായിരുന്നു. തീ ആളിപടര്‍ന്നതോടെ പ്രബീഷ് കുളുമുറിയില്‍ കയറി വെള്ളം ദേഹത്തേക്കൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും
വിജയിച്ചില്ല. പിന്നീട് അയല്‍വാസികളെത്തിയാണ് നാലുപേരുടെയും ശരീരത്തിലെ തീയണച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
മകളെ ദീപക്കൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നും രണ്ടു പേരെയും കൊല്ലുമെന്നും പ്രബീഷ് നിരന്തരം പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയട്ടുണ്ട്.
നേരത്തെ സ്‌കൂളില്‍ നിന്ന് പ്രബീഷ് മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായും പരാതിയുണ്ടായിരുന്നു. തീ ആളിപടര്‍ന്നതിനെ തുടര്‍ന്ന് വീടിന്‍റെ മുന്‍വശത്തുണ്ടായിരുന്ന
സോഫയും മറ്റു സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്.
സിറ്റി പോലീസ് കമ്മിഷ്ണര്‍ ജി ഹിമേന്ദ്രനാഥ്, ഗുരുവായൂര്‍ എ.സി.പി പി.എ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും സയന്റിഫിക്ക് അസിസ്റ്റന്‍ഡും ഡോഗ്
സ്‌ക്വാഡും സ്ഥലത്തെത്തി.

planet fashion

Comments are closed.