
ചാവക്കാട്: അകലാട് മുഹ്യുദ്ധീന്‍ പള്ളി ബീച്ചില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു.
മാളിയേക്കല്‍ അന്‍വറിന്റെ ഭാര്യ ഖമര്‍ബാനുവാണ് (29) മരിച്ചത്. മലപ്പുറം ജില്ലയിലെ കൂട്ടായി സ്വദേശിയായ യുവതി അവിടെ നിന്ന് പനിയുടെ ലക്ഷണം കണ്ട് ആദ്യം തിരൂര്‍ പൂക്കയിലേയും, പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിലും ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു. മഞ്ഞപ്പിത്തം മൂര്‍ച്ചിച്ചതോടെ തൃശൂരില്‍ വിദഗ്ദ ചികിത്സക്കായി കൊണ്ടുപോകാന്‍ തീരുമാനിച്ച് കൂട്ടായിയിലെ വീട്ടിലത്തെിയ ശേഷം ബുധനാഴ്ച്ച വൈകുന്നേരമാണ് മരണമുണ്ടായത്. മൃതദേഹം മുഹ്യുദ്ധീന്‍ പള്ളി ബീച്ചിലെ ഭര്‍തൃ ഗൃഹത്തിലത്തെിച്ച ശേഷം അകലാട് താഹാപള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കി. സംഭവമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ വീട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
മക്കള്‍: അന്‍സബ, അബുല്‍ ഹൈസം.

Comments are closed.