mehandi new

ഹൈവേ അധികൃതരുടെ അനാസ്ഥ- മണത്തലയിൽ അപകടം തുടർക്കഥ

fairy tale

ചാവക്കാട് : മണത്തല ഹൈസ്കൂളിന് സമീപം നാഷണൽ ഹൈവേ 66 സർവീസ് റോഡിൽ ഓയിൽ പരന്ന് യാത്രികർ തെന്നിവീണു അപകടം. വിന്നി സ്റ്റീൽസിന് സമീപത്തുള്ള ദേശീയപാത അധികൃതരുടെ യാർഡിൽ നിന്നും സാധന സാമഗ്രികളുമായി വരുന്ന ലോറികളിൽ നിന്നാണ് റോഡിലേക്ക് ഓയിൽ ഒഴുകുന്നത്. ഇന്ന് രാവിലെ ബൈക്കിൽ നിന്ന് തെന്നി വീണ് സാരമായി പരിക്കേറ്റ മണത്തല സ്വദേശി രഞ്ജ(54) നെ നാട്ടുകാർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

planet fashion

ഇത്തരത്തിലുള്ള നാല് അപകടങ്ങൾ ഇവിടെ തുടർച്ചയായി സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം റോഡിൽ ടാർ നിറഞ്ഞൊഴുകി കാൽനടയാത്രികർ ഉൾപ്പെടെ യാത്രക്കാർ ദുരിതത്തിൽ അകപ്പെട്ടിരുന്നു. നാഷണൽ ഹൈവേ അതോറിറ്റിയുടെ അനാസ്ഥമൂലം നാട്ടുകാരും യാത്രികരും അനുഭവിക്കുന്ന കഷ്ടതക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ചാവക്കാട് ജനകീയ സംരക്ഷണ വേദി ആവശ്യപ്പെട്ടു.

Comments are closed.