mehandi new

തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ – തൊഴിയൂര്‍ മേഖലയില്‍ തട്ടിപ്പ്

fairy tale

ഗുരുവായൂര്‍: തവണകളായി പണമടച്ചാല്‍ വീട്ടുസാധനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് തൊഴിയൂര്‍ മേഖലയില്‍ തട്ടിപ്പ്. ആദ്യ ഗഡു പണം അടച്ചാല്‍ ഗൃഹോപകരണങ്ങള്‍ എത്തിക്കാമെന്നും ശേഷിക്കുന്ന തുക തവണകളായി നല്‍കിയാല്‍ മതിയെന്നുമാണ് പറഞ്ഞിരുന്നത്. വെള്ളിയാഴ്ച രാവിലെയാണ് രണ്ട് പേരെത്തി വീടുകളില്‍ കയറി പദ്ധതി വിശദീകരിച്ച് അംഗങ്ങളെ ചേര്‍ത്തത്. പത്ത് പേരോളമാണ് തൊഴിയൂര്‍ മേഖലയില്‍ പദ്ധതിയില്‍ ചേര്‍ന്നത്. ഏകദേശം 10000 രൂപയോളം കമ്പനിക്കാര്‍ പിരിച്ചെടുക്കുകയും ചെയ്തു. ചെറുതുരുത്തിയിലെ കെ.ആര്‍.എസ് സ്ഥാപനത്തിന്റെ വിലാസമുള്ള രസീതുകളാണ് പണമടച്ചവര്‍ക്ക് നല്‍കിയിരുന്നത്. രസീതിക്കൊപ്പം നല്‍കിയ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡിലൂടെ ചിലര്‍ക്ക് സമ്മാനങ്ങളും ലഭിച്ചിരുന്നു. ബൂക്ക് ചെയ്ത ഗൃഹോപകരണങ്ങളും സമ്മാനമായി ലഭിച്ചവയും വെള്ളിയാഴ്ച വൈകീട്ടോ, ശനിയാഴ്ച രാവിലെയോ എത്തിക്കാമെന്നാണ് പറഞ്ഞിരുന്നത്. ബുക്ക് ചെയ്ത സാധനങ്ങള്‍ കാണാതെ വന്നപ്പോള്‍ രസീതിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടിരുന്നു, ആദ്യം ഫോണെടുത്ത് സാധനങ്ങള്‍ ഉടന്‍ എത്തിക്കാമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തട്ടിപ്പിനിരയായവര്‍ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കി.

Comments are closed.