mehandi new

ഹോം കെയർ നഴ്‌സിന് കോവിഡ് – വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ പതിനൊന്നു വീടുകൾ നിരീക്ഷണത്തിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

വടക്കേകാട് : വടക്കേകാട് ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ പാലിയേറ്റിവ്‌ വിഭാഗത്തിലെ ഹോം കെയർ നഴ്സും. ഇതേ തുടർന്ന് ഇവർ സന്ദർശിച്ച വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ പതിനൊന്നു വീടുകൾ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യം കേന്ദ്രം ഉദ്യോഗസ്ഥർ അറിയിച്ചു.
ആരോഗ്യ പ്രവര്ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആരോഗ്യകേന്ദ്രം അടച്ചു പൂട്ടി ജീവനക്കാർ ക്വറന്റായിനിൽ പോയിരുന്നു. തുടർന്ന് മറ്റു ജീവനക്കാരിൽ നടത്തിയ പരിശോധനയിലാണ് ഒരു ഡോക്ടർക്കും നഴ്‌സിനും പോസറ്റീവ് സ്ഥിരീകരിച്ചത്.
ഡോക്ടറിൽ നിന്നും രോഗികൾക്ക് രോഗം പകരാൻ ഒരു സാധ്യതയുമില്ലെന്നു ആരോഗ്യകേന്ദ്രം മേധാവി അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് (N95മാസ്ക്, ഫേസ് ഷീൽഡ്) ഡോക്ടർ രോഗികളെ പരിശോധിച്ചിരുന്നത്.
51 സ്രവ സാംപിളുകളിൽ 32 റിസൾട്ടുകളാണ് ഇതുവരെ ലഭിച്ചത്.
ഇതുവരെ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച മൂന്നുപേരും അടാട്ട് സ്വദേശികളാണ്

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.