mehandi new

പ്രവാസികളോടുള്ള സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണം – ജലീൽ വലിയകത്ത്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ചാവക്കാട് : ജൂൺ 20മുതൽ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾ കോവിഡ് ടെസ്റ്റ് നിർബന്ധമായും നടത്തണം എന്ന കേരള സർക്കാരിൻറെ നിയമം പുന:പരിശോധിക്കണമെന്നും അല്ലാത്തപക്ഷം നോർക്ക ചെലവ് വഹിക്കണമെന്നും പ്രവാസി ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഗൾഫ് നാടുകളിൽ ജോലി നഷ്ടപെട്ടും വിസ കാലാവധി കഴിഞ്ഞും പലവിധ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്ന പ്രവാസികളെ തിരിച്ചു നാട്ടിൽ എത്തിക്കുന്നതിന് വേണ്ടിയാണ് കെ.എം.സി.സി പോലെയുള്ള സംഘടനകൾ ഫ്ലൈറ്റുകൾ ചാർട്ട് ചെയ്തു തുടങ്ങിയത്. സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ടുന്നവരാണ് ഇത്തരം ഫ്ലൈറ്റുകളിൽ വന്നു കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ആയി ആയിരങ്ങൾ നാട്ടിലേക്ക് വരാൻ തയ്യാറായി നിൽക്കുന്ന ഈ അവസരത്തിൽ ഗവണ്മെന്റ് കൊണ്ടുവന്ന പുതിയ നിയമം പ്രവാസികളോടുള്ള ക്രൂരതയാണെന്ന് പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ജലീൽ വലിയകത്ത് പറഞ്ഞു. നിലവിൽ പല എയർപോർട്ടുകളിലും റാപ്പിഡ് ടെസ്റ്റ് നിർബന്ധമാണെന്നിരിക്കെ വീണ്ടും ഒരു കോവിഡ് റെസ്റ്റിന്റ അനിവാര്യത എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ വഴി നടന്ന യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ അലി അദ്ധ്യക്ഷത വഹിച്ചു. അബൂബക്കർ വൻബേനാട്, കെ.സി മൊയ്‌ദുട്ടി, സി.കെ.എം അഷ്‌റഫ്‌, സൈദ് മുഹമ്മദ്‌ ഹാജി, അഷ്‌റഫ്‌ തൃശൂർ, യുസഫ് പടിയത്ത്, ചെമ്പൻ ഹംസ, എസ്.എ സിദ്ധീക്ക് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി. മുഹമ്മദ്‌ അലി സ്വാഗതവും മായിൻകുട്ടി അണ്ടത്തോട് നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.