വടക്കേകാട് : പഞ്ചായത്തിൽ കോവിഡ് രോഗ വ്യാപനത്തിന് സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ്. ആശുപത്രി ജീവനക്കാരുടെ കൊറോണ പരിശോധന ഫലങ്ങൾ മുഴുവൻ ലഭിച്ചപ്പോൾ വടക്കേകാടിനു ആശ്വാസം. 49 ജീവനക്കാരുടെ സ്രവം പരിശോധിച്ചപ്പോൾ 46 ഉം നെഗറ്റീവ്. ഡോക്ടർ അടക്കം വടക്കേകാട് സമൂഹിക ആരോഗ്യകേന്ദ്രത്തിലെ മൂന്ന് ജീവനകാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പരിശോധനാഫലം അനുസരിച്ച് പഞ്ചായത്തിൽ രോഗവ്യാപനത്തിന് സാധ്യതയില്ലാത്തതിനാൽ തിങ്കളാഴ്ച്ച മുതൽ ആശുപത്രി തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനം. ആശുപത്രിയും പരിസരങ്ങളും അണുനശീകരണം ചെയ്ത് ജീവനക്കാരുടെ എണ്ണം കുറച്ചായിരിക്കും പ്രവർത്തനം. രോഗം സ്ഥിരീകരിച്ച ജീവനക്കാരുമായി സമ്പർക്കം ഇല്ലാത്ത ജീവനക്കാരെ ഉപയോഗപ്പെടുത്തുയായിരിക്കും പ്രവർത്തനം