ഗുരുവായൂർ : ശക്തമായ ശ്വാസ തടസ്സം നേരിട്ട് ചികിത്സ തേടിയെത്തിയ രോഗി മരിച്ചതിനെ തുടർന്ന് ഗുരുവായൂർ ദേവസ്വം ആശുപത്രി അടച്ചുപൂട്ടി.
വടക്കേകാട് സ്വദേശിനിയായ 53 കാരിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ ആശുപത്രിയിൽ എത്തിയ ഇവർ എട്ടുമണിക്ക് മരിക്കുകയും ചെയ്തു.
ഇവരുടെ മകൾ ചാവക്കാട് താലൂക്ക് ആശുപത്രി ജീവനക്കാരിയാണെന്ന് പറയുന്നു. മകളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ക്വറന്റയിൻ അവസാനിപ്പിച്ചിരുന്നു.
മരിച്ച സ്ത്രീയുടെ സ്രവം കോവിഡ് പരിശോധനക്ക് അയക്കും.