mehandi new

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് നഴ്‌സുമാർ ഉൾപ്പെടെ നാല് ജീവനക്കാർക്ക് കൂടെ കോവിഡ് പോസറ്റീവ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിലെ നാല് ജീവനക്കാർക്ക് കൂടെ ഇന്ന് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു.
ഇതിൽ രണ്ടുപേർ ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സുമാരാണ്. ഇവർ രോഗികൾക്ക് പുറമെ പൊതുജനങ്ങളുമായി ബന്ധമുള്ളവരാണെന്നത് കടുത്ത ആശങ്കക്ക് കാരണമാകുന്നുണ്ട്. മറ്റു രണ്ടുപേർ രോഗികളുമായി സമ്പർക്ക സാധ്യത ഇല്ലാത്ത ഓഫീസ് സ്റ്റാഫുകളിൽ പെട്ടവരാണ്.
കഴിഞ്ഞ ദിവസം അഞ്ചു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി പ്രവർത്തനം നിറുത്തി ജീവനക്കാർ ക്വറന്റയിനിൽ പ്രവേശിച്ചിരുന്നു. തുടർന്ന് ചാവക്കാട് നഗരസഭ കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.