ചാവക്കാട് നഗരസഭ പത്താം വാർഡിലെ നഴ്‌സറികളിൽ സ്വാതന്ത്ര്യദിനാഘോഷം: പതാക ഉയർത്തി

ചാവക്കാട്: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് മുനിസിപ്പാലിറ്റി പത്താം വാർഡിലെ മൂന്ന് നഴ്‌സറികളിൽ ദേശീയപതാക ഉയർത്തി. വാർഡ് കൗൺസിലർ സുജാത സത്യന്റെ നേതൃത്വത്തിലാണ് പതാക ഉയർത്തൽ ചടങ്ങുകൾ നടന്നത്.

ചടങ്ങിൽ അധ്യാപികമാരായ രാധ ടീച്ചർ, കല ടീച്ചർ, ഹിമ ടീച്ചർ എന്നിവരും പ്രമുഖ വ്യക്തികളായ ഹരിദാസൻ മാഷ്, റസാക്ക് ആലുംപടി, അക്ബർ പെലെമ്പാട്ട്, പി. കെ. അസീസ്, അലിഘാൻ, കെ. വി. ഊർമിള രതീഷ്, രാജലക്ഷ്മി എന്നിവരും പങ്കെടുത്തു



Comments are closed.