mehandi banner desktop
Chavakkad online

അമൽ ഇംഗ്ലീഷ് സ്കൂളിൽ ദന്താരോഗ്യ ബോധവൽക്കരണ ക്ലാസും പരിശോധനയും നടത്തി

Ft

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളും പെരിന്തൽമണ്ണ എം.ഇ.എസ് ഡെന്റൽ കോളേജും സംയുക്തമായി വിദ്യാർത്ഥികൾക്കായി ദന്താരോഗ്യ ബോധവൽക്കരണ ക്ലാസും സൗജന്യ ദന്തപരിശോധനയും സംഘടിപ്പിച്ചു. 3, 4, 5 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് പരിപാടി നടത്തിയത്.​സ്കൂൾ ധർമ്മ ഹാളിൽ നടന്ന പരിപാടിയിൽ ദന്തസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ദന്തക്ഷയം തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും വിദഗ്ധർ ക്ലാസെടുത്തു. തുടർന്ന് കുട്ടികളുടെ ദന്തപരിശോധന നടത്തുകയും ആവശ്യമായ ആരോഗ്യ നിർദേശങ്ങൾ നൽകുകയും ചെയ്തു.​ചെറുപ്പം മുതലേ നല്ല ദന്തശുചിത്വ ശീലങ്ങൾ വളർത്തിയെടുക്കുന്നതിനും ദന്തപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും ഇത്തരം ക്യാമ്പുകൾ ഏറെ സഹായകരമാണെന്ന് സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ പറഞ്ഞു.​സ്കൂൾ പൂർവവിദ്യാർത്ഥിനിയും എം.ഇ.എസ് ഡെന്റൽ കോളേജ് ബി.ഡി.എസ് വിദ്യാർത്ഥിനിയുമായ നസ്റിൻ അബൂബക്കറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. പരിപാടിക്ക് പിന്തുണ നൽകിയ സ്കൂൾ മാനേജ്മെന്റിനും പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ നാലകത്തിനും സംഘാടകർ നന്ദി അറിയിച്ചു.

Jan oushadi

Comments are closed.