mehandi banner desktop
Chavakkad online

മൈക്രോ ഫിനാൻസ് വായ്പാ വിതരണോദ്ഘാടനം നടന്നു

Ft

ചാവക്കാട്: കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ മത്സ്യഫെഡിന്റെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന മൈക്രോ ഫിനാൻസ് വായ്പാ വിതരണോദ്ഘാടനം നടന്നു. ഏഴ് ഗ്രൂപ്പുകൾക്കായി ആകെ 31,30,000 (മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം) രൂപയുടെ സാമ്പത്തിക സഹായമാണ് വിതരണം ചെയ്തത്.​മത്സ്യഫെഡ് ഡയറക്ടർ ഷീല രാജ്കമൽ വായ്പാ വിതരണോദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ.എം. അലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.​സംഘം സെക്രട്ടറി കെ.എസ്. സനില സ്വാഗതം ആശംസിച്ച ചടങ്ങിൽ മത്സ്യഫെഡ് തൃശൂർ ജില്ലാ മാനേജർ കെ. സുജ, മത്സ്യഫെഡ് പ്രൊജക്റ്റ് ഓഫീസർ ശ്രീലക്ഷ്മി പ്രശാന്ത്, സംഘം വൈസ് പ്രസിഡന്റ് കെ.വി. സന്തോഷ്, ഡയറക്ടർമാരായ എ.എ. ശിവദാസൻ, കെ.എസ്. നാരായണൻ, വസന്ത വേണു, നസീമ അയൂബ്, സംഘം ജീവനക്കാരായ റീന കരുണൻ, സെക്കീന മുസ്തഫ, കെ. സിന്ധു എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.