ചാവക്കാട്: ചാവക്കാടിന്റെ കലാകാരന്മാരുടെ വാട്സ്ആപ്പ് കൂട്ടായ്മ ചാവക്കാടിന്റെ പ്രഗത്ഭരായ എഴുത്തുകാരെയും ഗായിക ഗായകൻമാരെയും ആദരിച്ചു. ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. കെ സി മൊയ്‌ദുണ്ണി, കരീം, അഷ്‌റഫ്‌ അലി, റഹ്മത്തുള്ള, ഷക്കീല ഷംസുദ്ദീൻ തുടങ്ങിയവരെയാണ് ആദരിച്ചത്.
ഗുരുവായൂർ നിയോജക മണ്ഡലവത്തിന്റെയും പരിസരപ്രദേശങ്ങളിലുമുള്ള എഴുത്തുകാര്‍, ഗാന രചയിതാക്കള്‍, സംഗീത സംവിധായകര്‍, ഗായികാഗായകര്‍ തുടങ്ങിയ കലാകാരന്മാരെ അടുത്തറിയുവാനും പുതു തലമുറകളിലെ കഴിവുറ്റ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി രൂപം കൊടുത്തതാണ് ചാവക്കാട് സിംഗേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ്‌ സംഗീത കൂട്ടായ്മ എന്ന് അഡ്മിൻ ബഷീർ കുറുപ്പത്ത് വിശദീകരിച്ചു.