മുതുവട്ടൂര്‍: മുതുവട്ടൂര്‍ മിസ്ബാഹുല്‍ഉലൂം മദ്രസ്സ പ്രവേശനോത്സവം മഹല്ല് സെക്രട്ടറി എ വി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ബീരാവു അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. മദ്രസ്സാ കണ്‍വീനര്‍ ശംസുദ്ധീന്‍(ഷിംന) സ്വാഗതവും കമ്മിറ്റി അംഗം മുസ്തഖി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.
മദ്രസ്സ ഹൈടെക് ആക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി കണ്‍വീനര്‍ അറിയിച്ചു.