mehandi new

പൊതു സ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടലുടമയിൽ നിന്ന് 20000 രൂപ പിഴ ഈടാക്കി

fairy tale

പുന്നയൂർ : പുന്നയൂർ പഞ്ചായത്തിൽ മൂന്നിടങ്ങളിൽ മാലിന്യം തള്ളിയവരെ ഹെൽത്ത് ഉദ്യോഗസ്ഥരുടെ  അന്വേഷണത്തിൽ കണ്ടെത്തി നടപടി സ്വീകരിച്ചു. വാർഡ്‌ 20, വാർഡ്‌ 7, വാർഡ്‌ 10 എന്നിവിടങ്ങളിലാണ് പൊതു സ്ഥലത്ത് മാലിന്യം തള്ളിയനിലയിൽ കണ്ടെത്തിയത്. മാലിന്യങ്ങളിൽ നിന്നും കണ്ടെത്തിയ തെളിവുകളിൽ നിന്ന് ഉദ്യോഗസ്ഥർ ഉടമകളെ കണ്ടെത്തുകയായിരുന്നു. 

planet fashion

അകലാട് മിനി എം സി എ ഫ് പരിസരത്ത് മാലിന്യം തള്ളിയിരിക്കുന്നു എന്ന് വാർഡ് മെമ്പർ അറിയിച്ചതിനെ തുടർന്ന്  ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ, ഐആർടിസി കോഡിനേറ്റർ ബി എസ്സ് ആരിഫ, സഹായി അക്ഷര, എന്നിവർ സ്ഥലത്തെത്തുകയും മാലിന്യം പരിശോധിക്കുകയും പരിശോധനയിൽ കുന്നംകുളത്തെ പ്രമുഖ ഹോട്ടലാണ് മാലിന്യം തള്ളിയത് എന്നതിനുളള തളിവുകൾ കണ്ടെത്തുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എൻ വി ഷീജയും സ്ക്വാഡ് സംഘവും ഹോട്ടലുടമയുമായി സ്ഥലത്തെത്തുകയും മാലിന്യം തന്റെ ഹോട്ടലിൽ നിന്നുള്ളത് തന്നെയാണെന്ന് സമ്മതിക്കുകയും ചെയ്തു. തുടർന്ന്  20000 രൂപ പിഴ  ഈടാക്കുകയും മാലിന്യം പൊതുസ്ഥലത്തു നിന്നും മാറ്റാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. ഏഴാം വാർഡ് പരിസരത്തും, പത്താം വാർഡ് പരിസരത്തും മാലിന്യം തള്ളിയവരെ കണ്ടെത്തുകയും  7000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു.

Macare 25 mar

Comments are closed.