Header

മൃതദേഹവുമായി വര്‍ഗീസ് കാത്തിരുന്നത്‌ മണിക്കൂറുകളോളം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : നാല് രാവും മൂന്ന് പകലും ഊണും ഉറക്കവുമില്ലാതെ അവര്‍ പനിഅടിമയ്ക്കായി കടലില്‍ അലഞ്ഞു. നാലാംപകലിന്റെ തുടക്കത്തില്‍ പനിഅടിമയുടെ അഴുകിയ മൃതദേഹമാണ് അവര്‍ക്ക് കിട്ടിയത്. സ്വന്തം സഹോദരിയുടെ ഭര്‍ത്താവിന്റെ മൃതദേഹം കടലില്‍നിന്ന് പൊക്കിയെടുക്കുമ്പോഴും കൈ വിറയ്ക്കാതിരുന്ന ബോട്ടിലെ സ്രാങ്ക് പൂവ്വാര്‍ പള്ളംപുരയിടം വര്‍ഗീസ് പക്ഷേ, താലൂക്ക് ആസ്പത്രിയിലെത്തിയപ്പോള്‍ കരച്ചിലിന്റെ വക്കിലെത്തി.
11 മണിക്ക് എത്തിച്ച മൃതദേഹം താലൂക്ക് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നായിരുന്നു വര്‍ഗീസും ഒപ്പമുണ്ടായിരുന്നവരും കരുതിയത്. പക്ഷേ, കാത്തിരിപ്പ് മണിക്കൂറുകളോളം നീണ്ടു. ഒടുവില്‍ പോലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടുമണിയായി. ഇത്രയും നേരം മോര്‍ച്ചറിക്ക് മുന്നില്‍ ആംബുലന്‍സില്‍ത്തന്നെ കിടത്തിയിരിക്കുകയായിരുന്നു മൃതദേഹം.
എന്നാല്‍, ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി ആസ്പത്രി അധികൃതര്‍ക്ക് പോലീസ് റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍ മൃതദേഹം അഴുകിയതിനാല്‍ ഫോറന്‍സിക് പരിശോധന നടത്താനാവില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റണമെന്നുമായിരുന്നു മറുപടി. ഇതു കേട്ടതോടെ വര്‍ഗീസ് കരച്ചിലിന്റെ വക്കിലെത്തി.
പ്രാദേശിക രാഷ്ട്രീയനേതാക്കളും മറ്റും ആസ്പത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം താലൂക്ക് ആസ്പത്രിയില്‍തന്നെ നടത്താമെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞിരുന്നുവെന്ന് പറയുന്നു. പനിഅടിമ ബോട്ടിലുള്ള പലര്‍ക്കും വെറും സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല. ബന്ധുവിനെപ്പോലെയായിരുന്നു. ഒടുവില്‍ മൂന്നുമണിയോടെ ചാവക്കാട് ടോട്ടല്‍ കെയര്‍ സര്‍വീസ് ലൈന്‍ പ്രവര്‍ത്തകരുടെ ആംബുലന്‍സില്‍ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.