mehandi new

വീടുകൾ വെള്ളത്തിൽ – ഒരുമനയൂർ കാളമന കായലിന്റെ സൈഡ് കെട്ടി സംരക്ഷിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചു

fairy tale

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മുനക്കടവ് പ്രദേശത്ത് വേലിയേറ്റത്തിൽ വെള്ളം കയറുന്ന വീടുകളും സ്ഥലവും ഗുരുവായൂർ എംഎൽഎ  എൻ കെ  അക്ബർ സന്ദർശിച്ചു. വേലിയേറ്റ സമയത്ത് സ്ഥിരമായി പത്തിലധികം  വീടുകളിലേക്കും വെള്ളം കയറി വളരെ ദുസ്സഹമായ  സാഹചര്യമാണ് നിലവിക്കുള്ളത്. വീടുകൾ സ്ഥിതിചെയ്യുന്ന ഈ ഭാഗത്ത് കാളമന കായലിന്റെ സൈഡ് കെട്ടി സംരക്ഷിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചതായിഎംഎൽഎ അറിയിച്ചു. എസ്റ്റിമേറ്റ് എടുത്ത് തുടർനടപടികൾ എത്രയും പെട്ടെന്ന് നടത്തണമെന്നും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനെ ചുമതലപ്പെടുത്തി. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി രവീന്ദ്രൻ, വാർഡ് മെമ്പർ ബിന്ദുചന്ദ്രൻ, ബ്ലോക്ക് മെമ്പർ ഷൈനി ഷാജി, സിപിഎം ലോക്കൽ സെക്രട്ടറി ജോഷി ഫ്രാൻസിസ്, ഏരിയ കമ്മിറ്റിയംഗം  കെ എ ഉണ്ണി കൃഷ്ണൻ,  ബ്രാഞ്ച് സെക്രട്ടറി മൊയ്നു, കെ ടി ഇബ്രാഹിംകുട്ടി, ഇറിഗേഷൻ ഓവർസിയർ ബിനീഷ, എന്നിവർ എംഎൽഎയോടൊപ്പം പ്രസ്തുത സ്ഥലംസന്ദർശിച്ചു.

Meem travels

Comments are closed.