ഭാര്യയെയും അമ്മൂമയേയും മര്‍ദ്ദിച്ച് മക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
ചാവക്കാട്: ഭാര്യയെയും അമ്മൂമയേയും മര്‍ദ്ദിച്ച് മക്കളെ ബലം പ്രയോഗിച്ചുകൊണ്ടു പോയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണുത്തി മൂര്‍ക്കിനിക്കര കരുവാന്‍ കുട്ടന്‍ മകന്‍ ഷാജി (35) യെയാണ് ചാവക്കാട് എസ്.ഐ. രമേഷ് അറസ്റ്റു ചെയ്തത്. ഭാര്യ ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം മണത്തലവീട്ടില്‍ രമ്യ (35), അമ്മൂമ കുഞ്ഞിമോള്‍ (85) എന്നിവരെ വീട്ടില്‍ കയറി മര്‍ദ്ദിച്ചാണ് 6 വയസും 6 മാസവും പ്രായമായ കുട്ടികളെ എടുത്തു കൊണ്ടു പോയത്. ഷാജി യോടൊപ്പം അച്ചനും അമ്മയും ഉണ്ടായിരുന്നു. ജൂലായ് ഏഴാം തിയതിയായിരുന്നു സംഭവം. രമ്യ താമസിക്കുന്ന വാടക വീട് ഷാജി അടിച്ചു തകര്‍ത്ത് സാധന സാമഗ്രികളെല്ലാം നശിപ്പിച്ചിരുന്നു. പരിക്കേറ്റ രമ്യയും കുഞ്ഞിമേളേയും താലൂക്കാശുപത്രയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിമോളുടെ വിരലിന്റെ എല്ല് പൊട്ടിയിരുന്നു. പാല്‍ കുടിക്കുന്ന കുട്ടിയെയാണ് അമ്മക്കരികില്‍ നിന്നും ബലമായി കൊണ്ടുപോയത്. ചാവക്കാട് പോലീസ് ഇടപ്പെട്ടാണ് അടുത്ത ദിവസം കുഞ്ഞിനെ അമ്മ രമ്യയെ ഏല്‍പ്പിച്ചത്.
എട്ടുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒരു വര്‍ഷത്തിനു ശേഷം ഭര്‍തൃവീട്ടില്‍ നിന്നും നിരന്തര പീഡനങ്ങള്‍ തുടങ്ങിയതായി രമ്യയും ബന്ധുക്കളും പറയുന്നു. വിവാഹസമയത്ത് 45 പവന്‍ ആഭരണങ്ങള്‍ നല്‍കിയിരുന്നു. എല്ലാം ഷാജി നശിപ്പിച്ചുവെന്നു രമ്യ പറയുന്നു. ഇതിനിടെ രമ്യയെ ഗള്‍ഫിലേക്ക് വിസിറ്റിംഗ് വിസയില്‍ കൊണ്ടുപോയി. ഗര്‍ഭിണിയായ രമ്യം ഏഴുമാസം മുമ്പാണ് നാട്ടില്‍ എത്തിയതും ആ റുമാസം മുമ്പ് രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയതും.
കോടതിയില്‍ ഹാജറാക്കിയ ഷാജിയെ റിമാന്റ് ചെയ്തു.
Comments are closed.