mehandi new

ഐ എ എസ് ജൂനിയർ ഓറിയൻറ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റും കെ ആർ ഇ എ ( നോളേജ് റിസോഴ്സ് എൻപവർമെന്റ് ആക്റ്റിവിറ്റിസ്) ഐ.എ.സ് അക്കാഡമിയും സംയുക്തമായി ഏഴാം ക്ലാസ്സുമുതൽ +2 വരെയുള്ള കുട്ടികൾക്ക് ജൂനിയർ സിവിൽ സർവീസ് ഓറിയൻറ്റേഷൻ ക്ലാസ്സ് സൗജന്യമായി സംഘടിപ്പിച്ചു.  

planet fashion

ക്രിയ അക്കാഡമി ചെയർമാൻ നജീബ് കാന്തപുരം എം.എൽ.എ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.  അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം. എ. മൊയ്ദീൻഷ അധ്യക്ഷത വഹിച്ചു. ക്രിയ അക്കാഡമി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ  മുഹമ്മദ് റോഷിൻ സിവിൽ സർവ്വീസ് ഓറിയൻറ്റേഷൻ ക്ലാസിന് നേതൃത്വം നൽകി. 

അൽറഹ്‌മ അക്കാഡമിക്ക് കോഡിനേറ്റർ  സിറാജ് പി ഹുസ്സയിനി, വാർഡ് കൗൺസിലർ പി. കെ. രാധാകൃഷ്ണൻ, ട്രസ്റ്റ് അംഗം വി. എ. മുഹമ്മദ്,  എം ഐ സി പ്രിൻസിപ്പൽ ഷമിത ഭാനു, പുത്തൻകടപ്പുറം ഗവ ഫിഷറീസ് യു പി സ്കൂൾ ഹെഡ് മിസ്ട്രസ്സ് പി കെ റംല ബീവി, എം. എസ്. എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി. എസ്. നിസാമുദ്ധീൻ, ടാലൻറ്റ് എഡ്യുക്കേഷൻ സെൻറ്റർ പ്രിൻസിപ്പൽ എം അബ്ദുൽ നാസർ,  ഷബീർ പുളിക്കൽ എന്നിവർ സംസാരിച്ചു. അൽറഹ്‌മ ട്രസ്റ്റ് ഓഫീസ് സെക്രട്ടറി ഷാഹിന, സബ്കമ്മിറ്റി മെമ്പർമാരായ ടി. കെ. ബഷീർ, ടി. കെ. കോയ, ഷാജി, സഫർഖാൻ, പി. എം. നാസർ, പി. എസ്. ആബിത, സെമീറ എന്നിവർ നേതൃത്വം നൽകി. അൽറഹ്മ അക്കാഡമിക്ക് ചെയർമാൻ ആർ. വി. അഹമ്മദ് കബീർ ഫൈസി സ്വാഗതവും ചീഫ് കോർഡിനേറ്റർ ടി എം മൊയ്‌ദീൻഷാ നന്ദിയും പറഞ്ഞു

Macare 25 mar

Comments are closed.