ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ സുകാന്തിന്റെ മാതാപിതാക്കൾ ചാവക്കാട് പോലീസിൽ ഹാജരായി

ചാവക്കാട് : ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥ മേഘ മധുവിന്റെ മരണത്തിൽ ആരോപണവിധേയനായ സഹപ്രവർത്തകനും ഐ ബി ഉദ്യോഗസ്ഥനുമായ എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിന്റെ പിതാവ് പി സുരേഷും മാതാവ് ഗീതയും ചാവക്കാട് പോലീസിൽ ഹാജരായി. ബുധനാഴ്ച ഉച്ചയോടെയാണ് ഇവർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ എത്തിയത്.

ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത ശേഷം എടപ്പാൾ സ്വദേശികളായ സുകാന്തും മാതാപിതാക്കളും എവിടെയാണെന്ന് വ്യക്തമല്ലായിരിന്നു. ചാവക്കാട് ഇവരുടെ ബന്ധുക്കളുണ്ട്. ആകെ അവശരായ നിലയിലാണ് ഇവർ സ്റ്റേഷനിൽ എത്തിയത്. സുകാന്ത് എവിടെയാണെന്നതിനെ കുറിച്ച് ഇവർക്ക് ഒന്നും അറിയില്ലെന്ന് പോലീസിനോട് പറഞ്ഞു.
മാർച്ച് 24 നായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയായ മേഘ മധു ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.

Comments are closed.