mehandi new

വഖഫ് ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി

fairy tale

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340   +919946054450

planet fashion

ചാവക്കാട് : വഖഫ് ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തുകയും നഗരസഭാ ലൈസൻസില്ലാതെ പ്രവർത്തിച്ചു വരികയും ചെയ്തിരുന്ന കെട്ടിടങ്ങളും സ്ഥാപനങ്ങളും പൊളിച്ചു നീക്കി . ചാവക്കാട് നഗരസഭയിൽ നിരന്തരമായി പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നു നഗരസഭയിലെ യു ഡി എഫ് കൗൺസിലർമാർ പറഞ്ഞു. കോടതി ഉത്തരവനുസരിച്ചാണ് നിർമ്മാണങ്ങൾ പെളിച്ചു നീക്കുന്നത്.

വർഷങ്ങളായി ലൈസൻസില്ലാതെ നഗരസഭയുടെ ടാക്സ് പറ്റിച്ച് കച്ചവടം ചെയ്യുന്ന ആളുകൾക്കൊപ്പം ചേർന്ന് റവന്യൂ വരുമാനം നഷ്ടപെടുത്തിയതിന് വിജിലൻസ് അന്വേഷണത്തിന് കേസ് ഫയൽ ചെയ്യാൻ പ്രതിപക്ഷ കൗൺസിലർമാർ തീരുമാനിചതായി കെ വി സത്താർ പറഞ്ഞു.
ചാവക്കാട് എന്നാമാവ് റോഡിലുള്ള വഖഫ് ബോർഡിന്റെ കീഴിലുള്ള 93 സെന്റ് ഭൂമിയിലെ നിർമ്മാണങ്ങളാണ് പൊളിക്കുന്നത്.

ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, അസ്മത്തലി, ഷാഹിദ പേള, പി.കെ കബീർ, ഫൈസൽ കാ നാംമ്പുള്ളി, ഷാഹിദ മുഹമ്മദ്, ബേബി ഫ്രാൻസീസ്, സുപ്രിയ രാമേ ന്ദ്രൻ, ജോയ്സി ടീച്ചർ തുടങ്ങിയവർ വഖഫ് കയ്യേറ്റം പൊളിച്ചു നീക്കുന്നത് സന്ദർശിക്കാൻ എത്തിയിരുന്നു.

Jan oushadi muthuvatur

Comments are closed.